എംജി സർവകലാശാല ജേതാക്കൾ



തേഞ്ഞിപ്പലം ദക്ഷിണമേഖലാ അന്തർ സർവകലാശാല പുരുഷവിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം എംജി സർവകലാശാല ജേതാക്കളായി. മൂന്നു കളിയിൽ ഒമ്പത്‌ പോയിന്റോടെയാണ്‌ നേട്ടം. അവസാനമത്സരത്തിൽ ആതിഥേയരായ കലിക്കറ്റ് സർവകലാശാലയെ 4–-2ന്‌ കീഴടക്കി. ആറ് പോയിന്റോടെ കലിക്കറ്റ് റണ്ണറപ്പായി. തമിഴ്നാട് ജോയ് സർവകലാശാല മൂന്നാംസ്ഥാനം നേടി. അണ്ണാമലയാണ് നാലാംസ്ഥാനത്ത്. നാല്‌ സർവകലാശാലകളും അഖിലേന്ത്യ ചാമ്പ്യൻഷിപ്പിന്‌ യോഗ്യത നേടി. Read on deshabhimani.com

Related News