ഐ സി ബാലകൃഷ്ണന്റെ കോലം കത്തിച്ച് ഡിവൈഎഫ്‌ഐ
ബത്തേരി ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കാൻ കാരണക്കാരനായ ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബത്തേരിയിൽ ഡിവൈഎഫ്‌ഐ പ്രകടനവും പൊതുയോഗവും നടത്തി. ഐ സി ബാലകൃഷ്ണന്റെ കോലവും തെരുവിൽ കത്തിച്ചു. പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, സിബിൽ ബാബു, കെ പി ഇന്ദുപ്രഭ, ടി പി ഋതുശോഭ്, അഖിൽ ശശി, അർജുൻ ഗോപാൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com