06 July Sunday

ഐ സി ബാലകൃഷ്ണന്റെ 
കോലം കത്തിച്ച്‌ ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

ബത്തേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ കോലം കത്തിക്കുന്നു

ബത്തേരി
ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കാൻ കാരണക്കാരനായ  ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട്‌ ബത്തേരിയിൽ ഡിവൈഎഫ്‌ഐ പ്രകടനവും പൊതുയോഗവും നടത്തി. ഐ സി ബാലകൃഷ്ണന്റെ കോലവും തെരുവിൽ കത്തിച്ചു. പൊതുയോഗം ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, സിബിൽ ബാബു, കെ പി ഇന്ദുപ്രഭ, ടി പി ഋതുശോഭ്‌, അഖിൽ ശശി, അർജുൻ ഗോപാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top