തേയിലത്തോട്ടത്തിൽനിന്ന്‌ ശേഖരിച്ചത്‌ 2 ടൺ മദ്യക്കുപ്പികൾ

തേയിലത്തോട്ടങ്ങളിൽനിന്ന്‌ ശേഖരിച്ച മദ്യക്കുപ്പികൾ


  പന്തല്ലൂർ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച മദ്യക്കുപ്പികൾ തൊഴിലാളികൾ ശേഖരിച്ചു. രണ്ട് ടൺ കുപ്പികളാണ്‌ തൊഴിലാളികൾ നീക്കംചെയ്തത്‌. ടാൻ ടി നെല്ലിയാളം ഒന്ന്, രണ്ട്, മൂന്ന്, നാല് ഡിവിഷനുകളിലെ തേയിലത്തോട്ടത്തിൽനിന്നാണ്  മദ്യക്കുപ്പികൾ നീക്കംചെയ്തത്.  നാലു ഡിവിഷനുകളിൽനിന്നായി 70 ചാക്കുകളിൽ നിറയെ കുപ്പികൾ ശേഖരിച്ചു.   Read on deshabhimani.com

Related News