എംഎൽഎ ഓഫീസിലേക്ക്‌ സിപിഐ എം മാർച്ച്‌ നാളെ



ബത്തേരി ഐ സി ബാലകൃഷ്ണന്റെ രാജിക്കായി തിങ്കളാഴ്‌ച സിപിഐ എം എംഎൽഎ ഓഫീസ്‌ മാർച്ച്‌ നടത്തും.  ഡിസിസി ട്രഷററും ബത്തേരി പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ എൻ എം വിജയനും മകൻ ജിജേഷും ആത്മഹത്യചെയ്ത സംഭവത്തിന്‌ കാരണമായ സാമ്പത്തിക അഴിമതികളിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കും പങ്കുണ്ടെന്ന്‌ തെളിവുകൾ സഹിതം മാധ്യമങ്ങൾ വാർത്ത നൽകിയ സാഹചര്യത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവച്ച്‌ ജനങ്ങളോട്‌ മാപ്പുപറയണം എന്നാവശ്യപ്പെട്ടാണ്‌ സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്കുള്ള മാർച്ച്‌.  രാവിലെ 10ന്‌ മാർച്ച്‌ ആരംഭിക്കും.   Read on deshabhimani.com

Related News