ബത്തേരി
ഐ സി ബാലകൃഷ്ണന്റെ രാജിക്കായി തിങ്കളാഴ്‌ച സിപിഐ എം എംഎൽഎ ഓഫീസ് മാർച്ച് നടത്തും.
ഡിസിസി ട്രഷററും ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൻ എം വിജയനും മകൻ ജിജേഷും ആത്മഹത്യചെയ്ത സംഭവത്തിന് കാരണമായ സാമ്പത്തിക അഴിമതികളിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കും പങ്കുണ്ടെന്ന് തെളിവുകൾ സഹിതം മാധ്യമങ്ങൾ വാർത്ത നൽകിയ സാഹചര്യത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പുപറയണം എന്നാവശ്യപ്പെട്ടാണ് സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്കുള്ള മാർച്ച്.
രാവിലെ 10ന് മാർച്ച് ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..