സൈമൺ ബ്രിട്ടോ സ്മാരക പുരസ്കാരം ഡോ. പി ഭാനുമതിക്ക്
തൃശൂർ അഞ്ചേരി സൈമൺ ബ്രിട്ടോ സ്മാരക സമിതിയും കെ എ മാധവൻ സ്മാരക വായന ശാലയും ചേർന്ന് ഏർപ്പെടുത്തിയ സൈമൺ ബ്രിട്ടോ സ്മാരക പുരസ്കാരം ഡോ. പി ഭാനുമതിക്ക് സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ സമ്മാനിച്ചു. സമിതി ചെയർമാൻ ചെറിയാൻ ഇ ജോർജ് അധ്യക്ഷനായി. ഡോ. പ്രവീൺ ലാൽ മുഖ്യ പ്രഭാഷണം നടത്തി. നീതു ദിലീഷ്, ഗോപിക നന്ദനൻ, അഗസ്റ്റിൻ കുട്ടനെല്ലൂർ, ഷാബു കളത്തോട്, ഇ സുനിൽ കുമാർ, കെ കെ തോമസ്, സുനിൽ കുണ്ടോളി എന്നിവർ സംസാരിച്ചു. Read on deshabhimani.com