കഴിമ്പ്രം തീരോത്സവം: ബോക്സിങ് പ്രദർശന മത്സരം നടത്തി

കഴിമ്പ്രം തീരോത്സവത്തിന്റെ ഭാഗമായി നടന്ന
ബോക്സിങ് പ്രദർശന മത്സരം


വലപ്പാട് കഴിമ്പ്രം തീരോത്സവത്തിന്റെ അഞ്ചാം ദിവസം  കാണികൾക്ക്  നവ്യാനുഭവവുമായി ബോക്സിങ് പ്രദർശന മത്സരം. ദേശീയ വനിതാ പുരുഷ  താരങ്ങൾ അണിനിരന്ന ബോക്സിങ് മത്സരത്തിന്റെ ഉദ്ഘാടനം ജനറൽ കൺവീനർ ശ്രേയസ്  രാമചന്ദ്രൻ  നിർവഹിച്ചു . സംഘാടകസമിതി കോ–- ഓർഡിനേറ്റർ പി എസ് ഷജിത്ത്  അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷിനിതാ ആഷിക് സമ്മാനദാനം നിർവഹിച്ചു.  തുടർന്ന്  പ്രാദേശിക കലാകാരികൾ അണിനിരന്ന തിരുവാതിരക്കളി, ക്ലാസിക്കൽ ഡാൻസ് എന്നിവയും   ഉലാ മ്യൂസിക്കൽ ബാന്റിന്റെ സംഗീത സായാഹ്നം എന്നിവയും അരങ്ങേറി.  ഓഫീസിൽ മെഹന്ദി മത്സരവും, ജലച്ചായവും സംഘടിപ്പിച്ചു.   Read on deshabhimani.com

Related News