06 July Sunday

കഴിമ്പ്രം തീരോത്സവം: ബോക്സിങ് പ്രദർശന മത്സരം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

കഴിമ്പ്രം തീരോത്സവത്തിന്റെ ഭാഗമായി നടന്ന
ബോക്സിങ് പ്രദർശന മത്സരം

വലപ്പാട്

കഴിമ്പ്രം തീരോത്സവത്തിന്റെ അഞ്ചാം ദിവസം  കാണികൾക്ക്  നവ്യാനുഭവവുമായി ബോക്സിങ് പ്രദർശന മത്സരം. ദേശീയ വനിതാ പുരുഷ  താരങ്ങൾ അണിനിരന്ന ബോക്സിങ് മത്സരത്തിന്റെ ഉദ്ഘാടനം ജനറൽ കൺവീനർ ശ്രേയസ്  രാമചന്ദ്രൻ  നിർവഹിച്ചു . സംഘാടകസമിതി കോ–- ഓർഡിനേറ്റർ പി എസ് ഷജിത്ത്  അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷിനിതാ ആഷിക് സമ്മാനദാനം നിർവഹിച്ചു.  തുടർന്ന്  പ്രാദേശിക കലാകാരികൾ അണിനിരന്ന തിരുവാതിരക്കളി, ക്ലാസിക്കൽ ഡാൻസ് എന്നിവയും   ഉലാ മ്യൂസിക്കൽ ബാന്റിന്റെ സംഗീത സായാഹ്നം എന്നിവയും അരങ്ങേറി.  ഓഫീസിൽ മെഹന്ദി മത്സരവും, ജലച്ചായവും സംഘടിപ്പിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top