സപ്പോര്‍ട്ടിങ്‌ 
എൻജിനീയര്‍: അപേക്ഷ 
ക്ഷണിച്ചു



തൃശൂർ  ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സപ്പോർട്ടിങ്‌ എൻജിനിയർമാരുടെ ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഹോണറേറിയം വ്യവസ്ഥയിൽ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.  വിദ്യാഭ്യാസ യോഗ്യത: ബിടെക് കംപ്യൂട്ടർ സയൻസ്/ ഐടി, എംസിഎ, എംഎസ്‌സി/ ഐടി, എംസിഎ കംപ്യൂട്ടർ സയൻസ്. പ്രായ പരിധി 35 വയസ്‌. ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ശനി വൈകിട്ട്‌ അഞ്ചിനകം  സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0487 2360381.   Read on deshabhimani.com

Related News