എസ്‌എഫ്‌ഐ സ്ഥാപിത ദിനം: രക്തം നൽകി പ്രവർത്തകർ
മഞ്ചേരി സംഘടനാ രൂപീകരണത്തിന്റെ 54–-ാം വാർഷികാഘോഷ ഭാഗമായി രക്തംനൽകി എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് നഗരസഭാ ടൗൺഹാളിൽ മെഗാ ക്യാമ്പ് നടത്തിയത്. ജില്ലയിലെ വിവിധ ആശുപത്രികളിൽ കൂടുതൽ തവണ രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള അവാർഡ് തുടർച്ചായി ലഭിച്ചതും എസ്എഫ്ഐക്കാണ്. തുടർ പരിപാടിയുടെ ഭാഗമായാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. തിങ്കൾ രാവിലെ 10ന് രജിസ്ട്രേഷൻ ആരംഭിച്ചു. രക്തം നൽകാനെത്തിയവരെ മധുരം നൽകിയാണ് സ്വീകരിച്ചത്. കേക്ക് മുറിച്ച് ദിനാചരണം നടത്തി. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു രക്തം നൽകി ക്യാമ്പ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ജോ. സെക്രട്ടറി ഇ അഫ്സൽ, ജില്ലാ സെക്രട്ടറി എൻ ആദിൽ, ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി ഷിഹാബ്, സംസ്ഥാന കമ്മിറ്റിയംഗം എസ് നഫീസ്, ജില്ലാ ജോ. സെക്രട്ടറി സി സാബിക്ക്, ഏരിയാ സെക്രട്ടറി പി പി സിമി മറിയം എന്നിവർ സംസാരിച്ചു. Read on deshabhimani.com