01 July Tuesday

എസ്‌എഫ്‌ഐ സ്ഥാപിത ദിനം:
രക്തം നൽകി പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന ജോ. സെക്രട്ടറി ഇ അഫ്സൽ, ജില്ലാ സെക്രട്ടറി എൻ ആദിൽ, ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി ഷിഹാബ് എന്നിവർ രക്തം നൽകുന്നു

മഞ്ചേരി
സംഘടനാ രൂപീകരണത്തിന്റെ  54–-ാം വാർഷികാഘോഷ  ഭാ​ഗമായി രക്തംനൽകി എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ്‌ ന​ഗരസഭാ ‌ടൗൺഹാളിൽ മെ​ഗാ ക്യാമ്പ് നടത്തിയത്‌. ജില്ലയിലെ വിവിധ ആശുപത്രികളിൽ കൂടുതൽ തവണ രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള അവാർഡ് തുടർച്ചായി ലഭിച്ചതും എസ്എഫ്ഐക്കാണ്. 
തുടർ പരിപാടിയുടെ ഭാ​ഗമായാണ് മെ​ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. തിങ്കൾ രാവിലെ 10ന്‌ രജിസ്ട്രേഷൻ ആരംഭിച്ചു. രക്തം നൽകാനെത്തിയവരെ മധുരം നൽകിയാണ് സ്വീകരിച്ചത്‌. കേക്ക് മുറിച്ച് ദിനാചരണം നടത്തി. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു രക്തം നൽകി ക്യാമ്പ് ഉദ്ഘാടനംചെയ്തു. 
സംസ്ഥാന ജോ. സെക്രട്ടറി ഇ അഫ്സൽ, ജില്ലാ സെക്രട്ടറി എൻ ആദിൽ, ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി ഷിഹാബ്, സംസ്ഥാന കമ്മിറ്റിയം​ഗം എസ് നഫീസ്, ജില്ലാ ജോ. സെക്രട്ടറി സി സാബിക്ക്, ഏരിയാ സെക്രട്ടറി പി പി സിമി മറിയം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top