ദർശന റിപ്പബ്ലിക് ദിന ക്യാമ്പിൽ



  കാഞ്ഞങ്ങാട്  പടന്നക്കാട് നെഹ്റു ആർട്സ് ആൻറ് സയൻസ് കോളേജിലെ എൻ സിസി കാഡറ്റ് കെ ദർശന ന്യൂഡൽഹിയിൽ  നടക്കുന്ന റിപ്പബ്ലിക്ക് ദിന ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടി.  എൻസിസി  32 കേരള ബററാലിയൻ പരിധിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക കാഡറ്റാണ് ദർശന. കോഴിക്കോടും തിരുവനന്തപുരത്തും  നടന്ന പത്ത് ദശദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തിന്റെ  അടിസ്ഥാനത്തിലാണിത്‌.   ചെറുവത്തൂർ തിമിരി സ്വദേശികളായ പി വി ചന്ദ്രന്റെയും കെ വിനീതയുടെയും  മകളായ ദർശന രണ്ടാംവർഷ ബിഎസ് സി ഫിസിക്സ്  വിദ്യാർഥിനിയാണ്.     Read on deshabhimani.com

Related News