ദേശാഭിമാനി പുതുവത്സര പുസ്തകോത്സവം തുടങ്ങി
കണ്ണൂർ ദേശാഭിമാനി പുതുവത്സര പുസ്തകോത്സവം എൻജിഒ യൂണിയൻ ബിൽഡിങ്ങിൽ ആരംഭിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി കെ പി സുധാകരൻ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ അധ്യക്ഷനായി. സി പി രമേശൻ സംസാരിച്ചു. കെ ശ്രീജിത് സ്വാഗതം പറഞ്ഞു. ജനുവരി 10 വരെ നീളുന്ന പുസ്തകോത്സവത്തിൽ 25ശതമാനം വരെ ഇളവ് ലഭിക്കും. Read on deshabhimani.com