പത്തടിപ്പാലത്ത് 
കേബിളുകൾക്ക് തീപിടിച്ചു



കളമശേരി ദേശീയപാതയിൽ പത്തടിപ്പാലം മേത്തർ നഗറിനുസമീപം സ്വകാര്യ കമ്പനികളുടെ കേബിളുകൾക്ക് തീപിടിച്ചു. വൈദ്യുതത്തൂണിൽ സ്ഥാപിച്ച കേബിളുകൾക്കാണ് വൈദ്യുതലൈൻ ഷോർട്ടായതിനെ തുടർന്ന് വെള്ളി രാവിലെ 10 ഓടെ തീപിടിച്ചത്. 60 മീറ്ററോളം നീളത്തിൽ കേബിളുകൾ കത്തിനശിച്ചു. ഏലൂരിൽനിന്ന് അഗ്നിരക്ഷാസേന, കളമശേരി പൊലീസ്, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ എന്നിവരെത്തി തീയണച്ചു. Read on deshabhimani.com

Related News