കളമശേരി
ദേശീയപാതയിൽ പത്തടിപ്പാലം മേത്തർ നഗറിനുസമീപം സ്വകാര്യ കമ്പനികളുടെ കേബിളുകൾക്ക് തീപിടിച്ചു. വൈദ്യുതത്തൂണിൽ സ്ഥാപിച്ച കേബിളുകൾക്കാണ് വൈദ്യുതലൈൻ ഷോർട്ടായതിനെ തുടർന്ന് വെള്ളി രാവിലെ 10 ഓടെ തീപിടിച്ചത്. 60 മീറ്ററോളം നീളത്തിൽ കേബിളുകൾ കത്തിനശിച്ചു. ഏലൂരിൽനിന്ന് അഗ്നിരക്ഷാസേന, കളമശേരി പൊലീസ്, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ എന്നിവരെത്തി തീയണച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..