ചിറപ്പ് മഹോത്സവം സമാപിച്ചു
ചാരുംമൂട് നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് മഹോത്സവം സമാപിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട 16 കരകൾ ഓരോ ദിവസമായാണ് മണ്ഡലച്ചിറപ്പ് ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഭാഗവത പാരായണം, അഖണ്ഡ നാമജപ യജ്ഞം, നാരായണീയ പാരായണം, പഞ്ചവാദ്യം, ചമയവിളക്കുകൾ, താലപ്പൊലികൾ, നിലക്കാവടികൾ, ദേവരൂപങ്ങൾ, നന്ദികേശന്മാർ, ഗജവീരന്മാർ തുടങ്ങിയവ താലപ്പൊലി ഘോഷയാത്രയ്‌ക്ക് മിഴിവേകി. ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്‌ണൻ രാധാലയം, സെക്രട്ടറി കെ രമേശ്, ട്രഷറർ കെ ആർ ശശിധരൻപിള്ള, വൈസ് പ്രസിഡന്റ് രജിൻ എസ് ഉണ്ണിത്താൻ, ജോയിന്റ് സെക്രട്ടറി പി പ്രമോദ്, ക്ഷേത്രാചാര കമ്മിറ്റി കൺവീനർ മോഹനൻ നല്ലവീട്ടിൽ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com