06 July Sunday

ചിറപ്പ് മഹോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന ഘോഷയാത്ര

ചാരുംമൂട് 
നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് മഹോത്സവം സമാപിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട 16 കരകൾ ഓരോ ദിവസമായാണ് മണ്ഡലച്ചിറപ്പ് ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഭാഗവത പാരായണം, അഖണ്ഡ നാമജപ യജ്ഞം, നാരായണീയ പാരായണം, പഞ്ചവാദ്യം, ചമയവിളക്കുകൾ, താലപ്പൊലികൾ, നിലക്കാവടികൾ, ദേവരൂപങ്ങൾ, നന്ദികേശന്മാർ, ഗജവീരന്മാർ തുടങ്ങിയവ താലപ്പൊലി ഘോഷയാത്രയ്‌ക്ക് മിഴിവേകി.  ഭരണസമിതി പ്രസിഡന്റ്‌ രാധാകൃഷ്‌ണൻ രാധാലയം, സെക്രട്ടറി കെ രമേശ്‌, ട്രഷറർ കെ ആർ ശശിധരൻപിള്ള, വൈസ് പ്രസിഡന്റ്‌ രജിൻ എസ്‌ ഉണ്ണിത്താൻ, ജോയിന്റ് സെക്രട്ടറി പി  പ്രമോദ്, ക്ഷേത്രാചാര കമ്മിറ്റി കൺവീനർ മോഹനൻ നല്ലവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top