സിപിഐ എം ജില്ലാ സമ്മേളനം പുതുവത്സര കലണ്ടർ പ്രകാശിപ്പിച്ചു
കാഞ്ഞങ്ങാട് ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘാടക സമിതി പുറത്തിറക്കിയ 2025 പുതുവത്സര കലണ്ടർ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രകാശിപ്പിച്ചു. പ്രചാരണ കമ്മിറ്റി ചെയർമാൻ കെ സബീഷ് അധ്യക്ഷനായി. വി വി രമേശൻ, കെ രാജ്മോഹൻ, പി അപ്പുക്കുട്ടൻ, വി ഗിനീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com