വഴിയോര കച്ചവടം നിയമവിധേയമാക്കണം

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌ അസോസിയേഷൻ ജില്ലാ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി ജയ്‌പാൽ ഉദ്ഘാടനം ചെയ്യുന്നു


 തളിപ്പറമ്പ്‌ വഴിയോര കച്ചവടം നിയമ വിധേയമാക്കണമെന്ന്‌ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌ അസോസിയേഷൻ  ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ്‌  ജി ജയ്‌പാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ അച്യുതൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണപ്പൊതുവാൾ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി  പി സുമേഷ്‌,  എം ലക്ഷ്മണൻ, എ വി സുരേഷ് ബാബു, സി പ്രകാശൻ, കെ എസ്‌ റിയാസ്‌ എന്നിവർ സംസാരിച്ചു.  സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ ബിജുലാൽ ഉപഹാര സമർപ്പണം നടത്തി. എം വി ശശി സ്വാഗതവും എം നാരായണൻ നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News