06 July Sunday

വഴിയോര കച്ചവടം നിയമവിധേയമാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌ അസോസിയേഷൻ ജില്ലാ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി ജയ്‌പാൽ ഉദ്ഘാടനം ചെയ്യുന്നു

 തളിപ്പറമ്പ്‌

വഴിയോര കച്ചവടം നിയമ വിധേയമാക്കണമെന്ന്‌ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌ അസോസിയേഷൻ  ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ്‌  ജി ജയ്‌പാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ അച്യുതൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണപ്പൊതുവാൾ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി  പി സുമേഷ്‌,  എം ലക്ഷ്മണൻ, എ വി സുരേഷ് ബാബു, സി പ്രകാശൻ, കെ എസ്‌ റിയാസ്‌ എന്നിവർ സംസാരിച്ചു. 
സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ ബിജുലാൽ ഉപഹാര സമർപ്പണം നടത്തി. എം വി ശശി സ്വാഗതവും എം നാരായണൻ നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top