നിറഞ്ഞുതുളുമ്പി 
ആനയിറങ്കല്‍ ഡാം

ആനയിറങ്കൽ ഡാം നിറഞ്ഞൊഴുകുന്നു


ശാന്തൻപാറ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമായ ആനയിറങ്കൽ ഡാം നിറഞ്ഞ് ഒഴുകുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ഡാം നിറഞ്ഞു കവിഞ്ഞിരുന്നു. ഷട്ടറുകൾ ഇല്ലാത്ത ഡാമിൽ സ്പിൽ വേയിലൂടെ പന്നിയാറിലേക്കാണ് അധികജലം ഒഴുകുന്നത്. ക്രിസ്‍മസ്, പുതുവത്സര അവധിക്കാലമായതിനാൽ നിരവധി വിനോദ സഞ്ചാരികളാണ് പ്രദേശം സന്ദർശിക്കുന്നത്. ഡാമിൽ ബോട്ടിങ്ങ് നിർത്തിയത് ചെറിയ നിരാശയാണെങ്കിലും തുളുമ്പി പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ ഭം​ഗി മനസ് നിറയ്‍ക്കുന്നു. Read on deshabhimani.com

Related News