ശാന്തൻപാറ
വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമായ ആനയിറങ്കൽ ഡാം നിറഞ്ഞ് ഒഴുകുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ഡാം നിറഞ്ഞു കവിഞ്ഞിരുന്നു. ഷട്ടറുകൾ ഇല്ലാത്ത ഡാമിൽ സ്പിൽ വേയിലൂടെ പന്നിയാറിലേക്കാണ് അധികജലം ഒഴുകുന്നത്. ക്രിസ്‍മസ്, പുതുവത്സര അവധിക്കാലമായതിനാൽ നിരവധി വിനോദ സഞ്ചാരികളാണ് പ്രദേശം സന്ദർശിക്കുന്നത്. ഡാമിൽ ബോട്ടിങ്ങ് നിർത്തിയത് ചെറിയ നിരാശയാണെങ്കിലും തുളുമ്പി പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ ഭംഗി മനസ് നിറയ്‍ക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..