27 April Saturday

ഐ ടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ ഏകദിന ഏപ്പിയം മൊബൈൽ ഓട്ടോമേഷൻ ടെസ്റ്റിംഗ് ശിൽപ്പശാല മേയ് 18 ന്

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019

ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി യുടെ ടെക്നിക്കൽ ഫോറം ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ  ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്‌നിക്കൽ ട്രെയിനിങ് പരമ്പരയുടെ പതിനെട്ടാമത് എഡിഷൻ - ഏപ്പിയം മൊബൈൽ ഓട്ടോമേഷൻ ടെസ്റ്റിംഗ്  ശില്പശാല ('Mobile Test Automation using Appium') മേയ് 18 ശനിയാഴ്ച നടക്കും. ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ  09 :30 മുതൽ വൈകുന്നേരം 05:00 വരെയാണ് ശില്പശാല.

ശില്‍പ്പശാലക്ക് ഓസ്ട്രിയ യിൽ നിന്നുമുള്ള  ശ്രീ മാർട്ടിൻ ഷനീഡർ  Mr.Martin Schneider (Senior Software Engineer & Technical Architect from Austria. Working in Carousell, Singapore),  ശ്രീ ശ്യാം ശശി  Mr.Syam Sasi (Senior Software Engineer at Carousell, Singapore) എന്നിവർ നേതൃത്വം നല്‍കും. കരോസെൽ, സിങ്കപ്പൂർ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് രണ്ടു പരിശീലകരും. കേരളത്തിൽ ആദ്യമായാണ് മൊബൈൽ ഓട്ടോമേഷൻ ടെസ്റ്റിംഗ് ശില്പശാല നടക്കുന്നത്.

മൊബൈൽ ഓട്ടോമേഷൻ മേഖലയിലെ ഏപ്പിയം ടൂളിന്റെ ഉപയോഗവും ഏറ്റവും പുതിയ പ്രാക്ടീസുകളും ടെക്കികള്‍ക്ക് പരിചയപെടുത്തുക, അവരെ ഈ രംഗത്ത് കൂടുതൽ പ്രവർത്തന മികവുള്ളവരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ശില്‍പ്പശാല ക്രമീകരിച്ചിരിക്കുന്നത്. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും  വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി പൂർണ്ണമായും സൗജന്യമായിരിക്കും.

ഈ മേഖലയിൽ ജോലി ചെയ്യുന്നവർ ശില്പശാലയിൽ പങ്കെടുത്തു ഇതിനെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്ലാ ഐ ടി ജീവനക്കാരോടും പ്രതിധ്വനി അഭ്യർത്ഥിക്കുന്നു.

ശില്പശാല : ഏപ്പിയം മൊബൈൽ ഓട്ടോമേഷൻ
സ്ഥലം     : ട്രാവൻകൂർ ഹാൾ, പാർക്ക് സെന്റർ, ടെക്‌നോപാർക്
തീയതി    : 18 മേയ് 2019, ശനിയാഴ്ച. 09:30 AM - 05:00 PM
സൗജന്യ രജിട്രേഷനു  http://techforum.prathidhwani.org സന്ദർശിക്കുക. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഷാജി : 9746472205
നൗഷാദ് - 9633331678
ശ്രീനി ഡോണി - 9656730449

ഇത് പ്രതിധ്വനി ടെക്നിക്കൽ ഫോറത്തിൻറെ പതിനെട്ടാമത് ടെക്നിക്കല്‍ ശില്പശാലയാണ്. ഇതിനു മുൻപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് പ്രോസസ്സ് ഓട്ടൊമേഷന്‍, ബ്ലോക്ക് ചെയിൻ,  ജെ-മീറ്റര്‍ പെര്‍ഫൊര്‍മെന്‍സ് ടെസ്റ്റിങ്ങ്, സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിംഗ് അപ്പ്ലികേഷൻ , സോഫ്റ്റ്വെയർ എസ്റിമേഷൻ ടെക്നിക്സ്,ഗൂഗിളിൻറെ ഗോ ലാംഗ്വേജ് , ഓപ്പണ്‍ സോഴ്സ് ടെക്ക്നോളജി ടോക്കര്‍, അംഗുലർ, ജാവ, റസ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് , മൈക്രോ സർവീസ്, ലോഡ് റണ്ണർ തുടങ്ങിയവയിൽ ജീവനക്കാർക്കായി  പ്രതിധ്വനി ശില്പശാലകള്‍ സംഘടിപ്പിച്ചിരുന്നു. ഏകദേശം രണ്ടായിരത്തിഅഞ്ഞൂറോളം ജീവനക്കാർ ആണ്  ഇതുവരെയായി നടത്തിയ  ശില്പശാലകളിൽ പങ്കെടുത്തു അവരുടെ സാങ്കേതിക മികവ് റീസ്‌കിൽ ചെയ്യുകയോ അപ്പ്സ്‌കിൽ ചെയ്യുകയോ ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top