-
കടൽത്തീരത്ത്
മരിച്ചനിലയിൽ
കോവളം
വൃദ്ധനെ കടൽത്തീരത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുല്ലുവിള കിണറ്റടിവിളാകം പുരയിടത്തിൽ മത്സ്യത്തൊഴിലാളിയായ ഫ്രാൻസിസ് ജോസഫി (83) നെയാണ് തിങ്കൾ രാവിലെ അടിമലത്തുറ പാലത്തിനു സമീപം കടൽത്തീരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. നടക്കാനിറങ്ങിയ ഫ്രാൻസിസിനെ തീരത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സെലിൻ. മക്കൾ: ജോസഫ്, ഇഗ്നേഷ്യസ്, വിൻസിദാസ്, മോസസ്, ജോസ്. മരുമക്കൾ: സെലിൻ, ആരോഗ്യദാസ്, ജുവാൻ.
-
കെ അപ്പുക്കുട്ടൻനായർ
കാരക്കോണം
പളുകൽ ചിറ്റാമത്ത് പുത്തൻവീട്ടിൽ കെ അപ്പുക്കുട്ടൻനായർ (83) അന്തരിച്ചു. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ശ്രീകുമാരി, ശ്രീകല, ശ്രീദേവി. മരുമക്കൾ: ജി ഡി പത്മകുമാർ, വി പി സുരേഷ്, ജി മണികണ്ഠൻ. സഞ്ചയനം വ്യാഴം 8.30ന്.
-
ലക്ഷ്മണൻനായർ
കാരക്കോണം
കുന്നുമാമൂട് മുതുവാനക്കോട് പുത്തൻവീട്ടിൽ ലക്ഷ്മണൻനായർ (85) അന്തരിച്ചു. ഭാര്യ: പരേതയായ കൃഷ്ണവേണിയമ്മ. മക്കൾ: ശ്രീകലാദേവി, സുദർശനൻനായർ, സതീഷ്കുമാർ. മരുമക്കൾ: വിക്രമൻനായർ, രമ, ഗീതാകുമാരി. സഞ്ചയനം വെള്ളി രാവിലെ ഒമ്പതിന്.
-
പി സുരേന്ദ്രൻ
ചീരാണിക്കര
കള്ളിക്കാട് ശ്രീകാന്ത് ഭവനിൽ പി സുരേന്ദ്രൻ (73) അന്തരിച്ചു. ഭാര്യ: വൈജയന്തി (ബേബി). മക്കൾ: ശ്രീല, ശ്രീകാന്ത്. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശാലു. സഞ്ചയനം വെള്ളി രാവിലെ 8.30ന്.
-
വി രാധ
വക്കം
കണ്ണമംഗലം ക്ഷേത്രത്തിനുസമീപം കാളിക്കൂട്ടിവിളാകം (പത്മശ്രീ) വീട്ടിൽ വി രാധ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻചിരട്ടയിൽ വി സത്യദാസ്. മക്കൾ: മീന, സീന, സീമ. മരുമക്കൾ: അനിൽകുമാർ (റിട്ട. പ്രബോധിനി സ്കൂൾ), മനോജ് ബാബു (കേരള പൊലീസ്). സഞ്ചയനം വെള്ളി രാവിലെ 8.30ന്.
-
ശ്യാമളദേവി
വട്ടിയൂർക്കാവ്
ഇലിപ്പോട് എസ്ആർഎ 204എയിൽ ശ്യാമളദേവി(67) അന്തരിച്ചു. ഭർത്താവ്: കെ കേശവൻ (എക്സ് സർവീസ്). മക്കൾ: സിന്ധു, സുനിൽകുമാർ. മരുമക്കൾ: കെ എൽ സുരേഷ് കുമാർ, ആർ രജനി. സഞ്ചയനം ഞായർ രാവിലെ 8.30-ന്.
-
കെ തങ്കമണിയമ്മ
വട്ടിയൂർക്കാവ്
എസ്എംഎസ് ബിൽഡിങ്ങിൽ കെ തങ്കമണിയമ്മ (76) അന്തരിച്ചു. ഭർത്താവ്: എൻ ശ്രീകണ്ഠൻനായർ. മക്കൾ: ജയ്റാം, ജയ്കാന്ത്. മരുമക്കൾ: ഇനായ, ആശ. സഞ്ചയനം ഞായർ രാവിലെ 8.30ന്.
-
ലളിതാംബിക
കമലേശ്വരം
നമ്പി ഗാർഡൻസിൽ ടിസി 68/1788 പുണർതം വീട്ടിൽ ലളിതാംബിക (69) അന്തരിച്ചു. ഭർത്താവ്: പരേതനായ സദാനന്ദൻനായർ. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: ശൈലേഷ്കുമാർ, സജികുമാർ.
-
സീത
ചെമ്പഴന്തി
അറ്റത്തുവിള സുകുമാരവിലാസത്തിൽ സീത(76) അന്തരിച്ചു. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: സുരേഷ്ബാബു, ഷീല, ഷീബ (മിനി ), ബിജുകുമാർ. മരുമക്കൾ: മണിലേഖ, മനോഹരൻ, ലജി, സിന്ധു. സഞ്ചയനം വെള്ളി രാവിലെ എട്ടിന്.
-
എം പ്രേമചന്ദ്രൻനായർ
പൊന്നുമംഗലം
കുരുമി കല്യാറ മാധവ വിലാസത്തിൽ എം പ്രേമചന്ദ്രൻനായർ (68, റിട്ട. കേരള പൊലീസ്) അന്തരിച്ചു. ഭാര്യ: മോഹനകുമാരി. മക്കൾ: പ്രവീൺ, പ്രമോദ്, പ്രവീത. മരുമക്കൾ: സവിത, സൗമ്യ, ബിനു. സഞ്ചയനം ഞായർ രാവിലെ എട്ടിന്.
-
ബി രാജേന്ദ്രൻ
പോത്തൻകോട്
കരൂർ ചേന്നൽ വീട്ടിൽ ബി രാജേന്ദ്രൻ(71, -മേക്കപ്പ് ആർട്ടിസ്റ്റ്) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കൾ: മഞ്ജുഷ, നിഷാരാജ്, ഉമേഷ് രാജ്. മരുമക്കൾ: ബി എസ് ഉദയകുമാർ, സി എസ് ജയകുമാർ, എസ് ആശ. സഞ്ചയനം വെള്ളി രാവിലെ 8.30ന്.
-
സുലോചനയമ്മ
ശ്രീകാര്യം
പാങ്ങപ്പാറ മരുപ്പൻകോട് ശ്രീവിശാഖത്തിൽ സുലോചനയമ്മ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: പ്രതാപൻ നായർ, സിന്ധു. മരുമക്കൾ: ശ്രീകല, വിക്രമൻ നായർ. സഞ്ചയനം ഞായർ രാവിലെ 8.30ന്.
-
ശാരദ
മലയിൻകീഴ്
ഈഴക്കോട് തെക്കുംകര പുത്തൻ വീട്ടിൽ ശാരദ(90) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദൻനാടാർ. മക്കൾ: സരോജം, ശശി, ഓമന, ലീല. മരുമക്കൾ: ശേഖരൻ നാടാർ, ബീന കെ ബെനീസ്, വിജയൻ, ശിവരാജൻ. പ്രാർഥന വ്യാഴം രാവിലെ എട്ടിന്.
-
സരസ്വതിയമ്മ
ഊരൂട്ടമ്പലം
നീറമൺകുഴി കാർത്തികയിൽ സരസ്വതിയമ്മ (84, റിട്ട. കെഎസ്ഇബി) അന്തരിച്ചു. ഭർത്താവ്: പരേതനായ പരമേശ്വരൻപിള്ള (റിട്ട. കെഎസ്ഇബി). മക്കൾ: ബിന്ദു (അധ്യാപിക, മാറനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), ബിജു (ആർപിഎഫ്), ബിനു (എസ്ബിഐ). മരുമക്കൾ: പരേതനായ സി ഒ ഗിരീശൻ, രാജിചന്ദ്ര, രൂപബിനു. സഞ്ചയനം ഞായർ രാവിലെ എട്ടിന്.
-
പി രാജമ്മ
നെടുമങ്ങാട്
പാലോട് കൊച്ചുതാന്നിമൂട് ചൂണ്ടക്കരിക്കകം ശാന്തിനികേതനില് പി രാജമ്മ (74) അന്തരിച്ചു. ഭര്ത്താവ്: പരേതനായ ജഗന്നാഥന്നായര്. മക്കള്: ശാന്തിരാജന് (കവി നന്ദിയോട് ശാന്തിരാജന്), സിന്ധു. മരുമക്കള്: ഐ ബിന്ദു, വി വിജയകുമാര്. സഞ്ചയനം വെള്ളി ഒമ്പതിന്.