26 April Friday

ഫെയ്സ്ബുക്ക് നോക്കുന്നവര്‍ക്ക് ശമ്പളം 20,000

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

ഇന്ത്യയിൽ ഫെയ്സ്ബുക്ക്‌ പോസ്റ്റുകള്‍ അവലോകനം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന.  ഫെയ്സ്ബുക്കിലെ വയലന്‍സ്, ന​ഗ്നത തുടങ്ങിയവ നിരീക്ഷിക്കുന്ന കരാര്‍ ജീവനക്കാരുടെ ശമ്പളത്തിലാണ് വലിയ വര്‍ധന വരുത്തിയിരിക്കുന്നത്. 8,000 രൂപ ലഭിച്ചിരുന്ന ഇടത്ത്‌ ഇനി  മാസം 20,000 രൂപ ലഭിക്കും.

ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന  പോസ്റ്റുകള്‍ പരിശോധിച്ച് അവ  നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ഇവരുടെ പ്രധാന ചുമതല. ലംഘനം കണ്ടെത്തിയാല്‍ അതിന്  നടപടിയും സ്വീകരിക്കണം. ജെന്‍പാറ്റ്, കോ​ഗ്നിസെന്റ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ഫെയ്സ്ബുക്കിനായി ഈ ജോലി ചെയ്യുന്നത്. ജെന്‍പാറ്റിന്റെ ജീവനക്കാകര്‍ക്ക്‌ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്നും ഇവര്‍ മാനസികമായ പ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടർന്ന്‌ ശമ്പളം വർധിപ്പിക്കാൻ ഫെയ്‌സ്‌ബുക്ക്‌ ആവശ്യപ്പെട്ടിരുന്നു.ഇന്ത്യയില്‍  ഇവരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിച്ചുവെങ്കിലും  മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. യുഎസില്‍ മണിക്കൂറിന് 1400 രൂപയാണ് നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top