11 May Saturday

മൈക്രോസോഫ്റ്റിനെ കൈവിട്ട് ഫെയ്സ്ബുക്ക്

വെബ് ഡെസ്‌ക്‌Updated: Monday Mar 2, 2020

മൈക്രോസോഫ്റ്റ് സ്റ്റോറില്‍നിന്ന് ഫെയ്സ്ബുക്ക് അതിന്റെ പ്രധാന ആപ് ഒഴിവാക്കി. ഇപ്പോള്‍ സ്റ്റോറില്‍ ഫെയ്സ്ബുക്ക് ആപ് തെരഞ്ഞാല്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന സന്ദേശമാണ് കാണാന്‍ കഴിയുക. ഡൗൺലോഡ്‌ ബട്ടണും നീക്കംചെയ്തിട്ടുണ്ട്. ഫെയ്സ്ബുക്ക് ബീറ്റയുടെ ആപ് ഒഴിവാക്കിയതിനുപിന്നാലെയാണ് നീക്കം.

എന്നാല്‍, നിലവില്‍ ഇത് ഉപയോ​ഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോ​ഗിക്കാം.  മികച്ച അനുഭവത്തിനായി, പുതിയ മൈക്രോസോഫ്റ്റ് എഡ്ജ് ഉൾപ്പെടെ തങ്ങള്‍ പിന്തുണയ്‌ക്കുന്ന ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. മെസഞ്ചര്‍ ഫെയ്സ്ബുക്ക് വെബ്സൈറ്റ് വഴി ഉപയോ​ഗിക്കാം.

സംഭാഷണങ്ങള്‍ക്കായി ഡെസ്ക്ടോപ് ആപ് വേണമെങ്കില്‍ മെസഞ്ചര്‍ ഫോര്‍ വിന്‍ഡോസ് ഉപയോ​ഗിക്കണമെന്നും ഫെയ്സ്ബുക്ക് അറിയിച്ചു. അതേസമയം ആപ് ഒഴിവാക്കാനുള്ള കാരണം ഇതുവരെ ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top