26 April Friday

ഗ്യാലക്സി ജെ8 അവതരിപ്പിച്ച് സാംസങ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

സാംസങ് ഗ്യാലക്സി ജെ8 ഇന്ത്യയിൽ ലഭ്യമാക്കി. സാംസങ്ങിന്റെ പുതിയ ഇൻഫിനിറ്റി സീരീസ് മോഡലുകളുടെ ഭാഗമാണ് ഗ്യാലക്സി ജെ8. ആറിഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഡിസ്പ്ലേയാണ് ഗ്യാലക്സി ജെ8ന്റെ പ്രധാന സവിശേഷത. ആദ്യത്തെ ഡ്യുവൽ ക്യാമറ നവീനതകളുമുണ്ട്.

ജെ8ന്റെ ഡ്യുവൽ റിയർ ക്യാമറ, ക്യാമറാ അനുഭവത്തെ പുതിയ തലങ്ങളിലെത്തിക്കുന്നു. ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഷെയർചെയ്യുംമുമ്പ് എഡിറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ചിത്രങ്ങൾക്ക് കൂടുതൽ മിഴിവു നൽകുന്നതിനായി ഗ്യാലക്സി ജെ8ൽ പുതിയ മൂന്ന‌് ഡ്യുവൽ ക്യാമറ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത‌്. ലൈറ്റ് ഇഫക്ട‌് നൽകി ചിത്രങ്ങൾ വാചാലമാക്കുന്നതാണ് ബാക‌്ഗ്രൗണ്ട് ബ്ലർ ഷേപ്പ്. പോർട്രെയ‌്റ്റ് ഡോളി ഫീച്ചർ ജിഫ് ഇമേജുകൾക്ക് ഒരു സിനിമാറ്റിക് ഫോട്ടോഗ്രഫിയുടെ അനുഭവം പകരും. ബാക‌്ഗ്രൗണ്ട് ഇഫക്ടുകൾ സൃഷ്ടിച്ച‌് ഫോട്ടോകൾക്ക് ഒരു പ്രൊഫഷണൽ ടച്ച് നൽകുന്നതാണ് പോർട്രെയ‌്റ്റ് ബാക‌്ഡ്രോപ്പ് മോഡ്.

സാംസങ്ങിന്റെ ഇൻഫിനിറ്റി ഡിസ്പ്ലേയോടുകൂടിയാണ് ഗ്യാലക്സി ജെ8 വരുന്നത്. പ്രീ‐ലോഡഡ് സാംസങ് മാളിലൂടെ ഓൺലൈൻ ഷോപ്പിങ്ങും ഗ്യാലക്സി ജെ8 ൽ സാധ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങളുടെ ചിത്രങ്ങളിൽ ക്ലിക‌് ചെയ്താൽ ഇ‐കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭ്യമായിട്ടുള്ള ആ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ലഭ്യമാകും.  18,990 രൂപയാണ് വില.  നീല, കറുപ്പ്, ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top