08 May Wednesday

ഗൂഗിൾ ഗോയിൽ സെർച്ച്‌ ഹിസ്റ്ററി ഗോ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2019

ഇനി ഗൂഗിളിൽ നിങ്ങൾ സെർച്ച്‌ ചെയ്യുന്നത്‌ സേവ്‌ ചെയ്യപ്പെടില്ല. ഇതിനായി ഗൂഗിൾ ഗോ ആപ്പിൽ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ്‌ ഗൂഗിൾ. ഇതോടെ തങ്ങളുടെ ഉപയോക്താക്കൾക്ക്‌ കൂടുതൽ സ്വകാര്യത ഉറപ്പുവരുത്തുകയാണ്‌ ഗൂഗിൾ.

സാധാരണ ഗൂഗിളിൽ സെർച്ച്‌ ചെയ്യുന്ന കാര്യങ്ങൾ ഡിവൈസിലോ ഗൂഗിൾ അക്കൗണ്ടിലോ സേവ്‌ ചെയ്യപ്പെടുകയാണ്‌ പതിവ്. ഈ സൗകര്യം ലഭ്യമാകാൻ ഗൂഗിൾ ഗോ ആപ്പിലെ സെർച്ച്‌ ബാറിന്റെ വലതുവശത്തുള്ള ഗ്രേ ഐക്കണിൽ തൊട്ടാൽ മതിയാകും. ഇതിനുശേഷം നിങ്ങൾ സെർച്ച്‌ ചെയ്യുന്ന ഒരു വിവരവും സേവ്‌ ചെയ്യപ്പെടില്ല. ഗൂഗിൾ ഗോയിൽ പുതിയ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്നും പുതിയ മാറ്റം ഉപയോക്താക്കൾ സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ഗൂഗിൾ ഗോ പ്രോഡക്ട്‌ മാനേജർ രാധ നാരായണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top