26 April Friday

ഇനി കളി, ‘ബഹിരാകാശത്തുമാകാം’

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

കൊച്ചി> യുവാക്കൾക്കിടയിൽ തരംഗമായിരുന്ന പബ്ജി കോർപറേഷന്റെ ബാറ്റിൽ റോയൽ ഗെയിമായ ‘പബ്ജി’ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഷവോമിയുടെ പുതിയ ഗെയിംവരുന്നു. ‘സർവൈവൽ ഗെയിം’ എന്നാണ‌് പുതിയ മൊബൈൽ ഗെയിമിന് ഷവോമി പേരിട്ടിരിക്കുന്നത്. ഷവോമിയുടെ സ്വന്തം ആപ‌് ഡൗൺലോഡിങ‌് പ്ലാറ്റ്ഫോമായ മി സ്റ്റോർവഴിയാണ് ഈ ഗെയിം ഉപയോക്താക്കൾക്കായി ലഭ്യമാക്കിയത്.

പബ‌്ജിയിൽ വിമാനത്തിൽനിന്ന‌് ചാടിയാണ‌് ഗെയിമിലേക്ക‌് പ്രവേശിക്കുന്നതെങ്കിൽ സർവൈവൽ ഗെയിമിൽ ബഹിരാകാശ വാഹനത്തിൽനിന്നാണ് ചാടേണ്ടിവരുന്നത്.  ഈ ഗെയിമിലും അവസാനം ബാക്കിയാവുന്ന കളിക്കാരനാണ് വിജയിക്കുക. പബ്ജിയിൽനിന്ന‌് വ്യത്യസ്തമായി ജെറ്റ‌്പാക്കുകളും കളിക്കാരനെ പറക്കാൻ സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും സർവൈവൽ ഗെയിമിലുണ്ട്. ഇതുവഴി കളിക്കാർക്ക് കൂടുതൽ രസകരമായ അനുഭവമാകും ഈ ഗെയിം സമ്മാനിക്കുകയെന്ന് ഷവോമി അവകാശപ്പെടുന്നു.

മാത്രമല്ല, കളിയിൽ വ്യത്യസ‌്ത വേഷത്തിലും കളിക്കാരന് പ്രത്യക്ഷപ്പെടാൻ സാധിക്കും. ഇന്ത്യൻ മാർക്കറ്റിനെ ഉന്നംവച്ചാണ‌് ഷവോമി ഗെയിം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top