26 April Friday

മോട്ടോ ജി ശ്രേണി

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2017

ലെനോവോയുടെ ഉപകമ്പനിയായ മോട്ടോറോള മൊബിലിറ്റിയുടെ പുതിയ മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി.
ബാറ്ററിയാണ് മോട്ടോ ജി5 എസിന്റെ കരുത്ത്. 15 മിനിറ്റ് ചാര്‍ജ്ചെയ്താല്‍ അഞ്ചുമണിക്കൂര്‍ പ്രവര്‍ത്തിക്കും. 16 എംപി ഓട്ടോ ഫോക്കസ് ക്യാമറയാണ് മറ്റൊരു ഘടകം.

മോട്ടോ ജി5 എസ് പ്ളസിന് 13 എംപിയുടെ ഡ്യുവല്‍ ക്യാമറകളാണുള്ളത്. 13.97 സെമി ആണ് ഫുള്‍ എച്ച്ഡി ഡിസ്പ്ളേ, ക്വാള്‍കോം സ്നാപ്  ഡ്രാഗണ്‍ 2.0 ഗെഹാഹെട്സ് ഒക്ടാകോര്‍ പ്രോസസര്‍, 3000 എംഎഎച്ച് ബാറ്ററി ടര്‍ബോപവര്‍ ചാര്‍ജര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവ ശ്രദ്ധേയമാണ്.

ബ്ളഷ്ഗോള്‍ഡ്, ലൂനാര്‍ ഗ്രേ നിറങ്ങളില്‍ ലഭ്യം. മോട്ടോ ജിഎസ് 4 ജിബി റാം 32 ജിബി സ്റ്റോറേജില്‍ ലൂണാര്‍ ഗ്രേ,ഫൈന്‍ ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യം.മോട്ടോജി5 എസ് പ്ളസിന്റെ വില 15,999 രൂപ. മോട്ടോജി5എസിന്റെ വില 13,999 രൂപയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top