27 April Saturday

എന്തിനും ലൈവോ, വിലക്ക് വരും

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

എന്തും ഫെയ‌്സ‌്ബുക്ക‌് ലൈവാക്കുന്നവർ ഇനി ശ്രദ്ധിക്കേണ്ടിവരും. നല്ല സന്ദേശം നൽകുന്ന വീഡിയോകൾ  മാത്രമേ  ഇനി െഫയ‌്സ‌്ബുക്കിൽ അപ‌്‌ലോഡ‌് ചെയ്യാനാകൂ. ന്യൂസിലൻഡ‌് ക്രൈസ്റ്റ‌് ചർച്ച‌് ആക്രമണത്തിന‌ുപിന്നാലെ ലൈവ‌് സ‌്ട്രീമിങ്ങിന‌് നിയന്ത്രണമേർപ്പെടുത്തിയിരുന്നെങ്കിലും കൂടുതൽ കർശനമാക്കാനാണ‌് കമ്പനിയുടെ തീരുമാനം.

ഭീകരാക്രമണത്തോടെ ഫെയ‌്സ‌്ബുക്കിന്റെ രണ്ട‌് പോരായ‌്മകളാണ്‌ വെളിപ്പെട്ടത‌്. ആദ്യത്തേത് വീഡിയോ നീക്കം ചെയ്യുന്നതിൽ വന്ന കാലതാമസം. ഈ സമയത്തിനകം നിരവധി ആളുക‌ളാണ‌് വീഡിയോ വീണ്ടും ഡൗൺലോഡ‌് ചെയ്ത‌് അപ‌്‌ലോഡ‌് ചെയ്തത‌്.  ഇവ നീക്കംചെയ്യാൻ ഫെയ‌്സ‌്ബുക്കിന‌ായില്ല.ഇത‌് പരിഹരിക്കാനായി രണ്ട‌് പോംവഴികളാണ‌് അവതരിപ്പിക്കുന്നത‌്. ആദ്യത്തേത് ‘വൺ ടൈം പോളിസി’ യാണ‌്. ലൈവ‌് സ‌്ട്രീമിങ്ങിലൂടെ ആരെങ്കിലും തീവ്രവാദം പ്രോത്സാഹിപ്പിച്ചാൽ ഈ ഫീച്ചർ ഉപയോക്താവിന‌് ലഭ്യമാകില്ല. 30 ദിവസംമുതൽ ദീർഘനാളത്തേക്കാണ‌് വിലക്ക‌്. രണ്ടാമതായി, കൃത്രിമമായി വീഡിയോ വീണ്ടും  അപ‌്‌ലോഡ‌്  ചെയ്യാതിരിക്കുന്നതിനുള്ള സങ്കേതികവിദ്യ വികസിപ്പിക്കാനായി അമേരിക്കയിലെ വിവിധ സർവകലാശാലകളുമായിസഹകരിക്കാനാണ‌് ഫെയ‌്സ‌്ബുക്ക‌ിന്റെ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top