02 May Thursday

ആൻഗ്രി ബേർഡ്‌സിന്‌ 10 വയസ്സ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

കംപ്യൂട്ടർ, മൊബൈൽ സ്‌ക്രീനിലൂടെ ദേഷ്യത്തോടെ നമ്മെ നോക്കിയ പക്ഷിക്കൂട്ടങ്ങളുടെ "ആൻഗ്രി ബേർഡ്‌സ്‌' ഗെയിമിന്‌ 10–-ാം പിറന്നാൾ. വിവിധ നിറത്തിൽ നമ്മെ രസിപ്പിച്ച ഇവർ 2009 ഡിസംബർ 11നാണ്‌ ആദ്യമായി നമ്മുടെ സ്‌ക്രീനിലെത്തിയത്‌. ഫിൻലൻഡ്‌ ആസ്ഥാനമായ റോവിയോ എന്റർടൈൻമെന്റ്‌സാണ്‌ നിർമാതാക്കൾ.

ആൻഗ്രി ബേർഡ്‌സിന്റെ ഗെയിമിങ്‌ ലോകത്തെ താരപദവിക്ക്‌  പത്തു വർഷത്തിനുശേഷവും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 45 ലക്ഷത്തോളം പേരാണ്‌ ഗെയിം ഡൗൺലോഡ്‌ ചെയ്തിട്ടുള്ളത്‌. അന്റാർട്ടിക്കയിലും ആരാധകരുണ്ടെന്നാണ്‌ നിർമാതാക്കളുടെ വാദം.  ഇന്റർനാഷണൽ സ്‌പേസ്‌ സെന്ററിലെ ഒരേയൊരു ഗെയിമാണ്‌ ഇത്‌. 2014ൽ എപിക്‌ റോൾ പ്ലെയിങ്‌ ഗെയിമുമായി ചേർന്ന്‌ "ആൻഗ്രി ബേർഡ്‌സ്‌ എപിക്‌' അവതരിപ്പിച്ചിരുന്നു. 2016ൽ ഗെയിമിനെ ആധാരമാക്കി ചലച്ചിത്രം പുറത്തിറങ്ങി. ഒരു മൊബൈൽ ഗെയിമിന്റെ അടിസ്ഥാനത്തിൽ ആദ്യമായാണ്‌ ഒരു ചലച്ചിത്രം പുറത്തിറങ്ങുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top