26 April Friday

സ്റ്റൈലൻ നല്ല നാള്‌ പിറന്നാള്‌.....

ആർ സ്വാതിUpdated: Sunday Mar 1, 2020

കണ്ടാൽ പേടിതോന്നുന്ന മേക്കപ്പിട്ട് ഒരു കുട്ടിപ്രേതം പിറന്നാൾ കേക്ക് മുറിക്കുന്നു. ചുറ്റുംനിന്ന്  ‘ഹാപ്പി ബെർത്ത് ഡേ ടു യു' പാടുന്നതും വേറെ കുറെ കുട്ടിപ്രേതങ്ങൾ. മിന്നിമറയുന്ന ലൈറ്റും പുകയുമൊക്കെയായി മൊത്തം ഒരു ഹൊറർ കാണുന്ന ഫീൽ. കുറച്ചുകാലംമുമ്പ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു ഈ പിറന്നാൾ ആഘോഷ വീഡിയോ. സംഭവം ഇവിടൊന്നുമല്ല, അങ്ങ് മെക്‌സിക്കോയിലാണ്.  ‘ദ നൺ' എന്ന പ്രേതസിനിമയെ തീം ആക്കി ഒരുക്കിയ പിറന്നാളാഘോഷമായിരുന്നു അത്.


 

അത്രത്തോളമില്ലെങ്കിലും കുസൃതിക്കുടുക്കകളുടെ പിറന്നാൾ ഗംഭീരമാക്കാൻ വ്യത്യസ്‌തമായ തീമുകളിൽ ആഘോഷം ഒരുക്കുന്നവരുണ്ട്‌.  പുത്തനുടുപ്പും കേക്കും കുറച്ച് മിഠായിയുമൊക്കെ ലക്ഷ്വറിയായിരുന്നയിടത്താണ് ഡിസ്‌നി പ്രിൻസസും ബേബി ഷാർക്കുമെല്ലാം തീമുകളായി നിറയുന്നത്. പാർടിക്ക്‌ വേറിട്ട മുഖം നൽകാൻ രസകരമായ ഒരു ആശയം തെരഞ്ഞെടുത്താൽമതി. സോഷ്യൽ മീഡിയയിലെ ഇൻവിറ്റേഷൻ കാർഡുമുതൽ ആഘോഷപരിപാടിയിലെ അലങ്കാരങ്ങൾവരെ ആ ആശയത്തെ മുൻനിർത്തി ഒരുക്കാം.  ഭക്ഷണവും കാർട്ടൂൺ കഥാപാത്രങ്ങളെ തീമാക്കി ഒരുക്കുന്ന പാർടികളാണ് കൂടുതലും. ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ മാതൃകയിലുള്ള ബലൂണുകളോ ചിത്രങ്ങളോകൊണ്ട് അലങ്കരിക്കാം.

ഭക്ഷണവും കുട്ടികൾക്കുള്ള ഗെയിമുകളുമെല്ലാം ഒരേ തീമിൽ ഒരുക്കുന്നവരുണ്ട്. അൽപ്പം ഭാവനകൂടി കൈയിലുണ്ടെങ്കിൽ സംഗതി ഉഷാറാക്കാം. സ്വയം തീമുകൾ ഒരുക്കുന്നത് ചെലവ് ചുരുക്കാനും സഹായിക്കും.  കടലിന്റെ നീലിമപോലെ അക്വാ തീം, മഞ്ഞിൽ പുതച്ച് ഫ്രോസൺ തീം, പ്രിൻസസ് തീം, ഹാരി പോട്ടർ തീം, ഫുട്ബോൾ തീം അങ്ങനെ ഭാവനയ്‌ക്കനുസരിച്ച് ആശയങ്ങൾ തെരഞ്ഞെടുക്കാം. നിറങ്ങളെ തീമാക്കിയും പാർടിയൊരുക്കാം.പേസ്റ്റൽ നിറങ്ങളാണ് പിറന്നാൾ പാർടികൾക്ക് ചേരുന്നത്. അതിഥികളായെത്തുന്നവരും ഇതേ തീമിലാണ് വസ്‌ത്രധാരണമെങ്കിൽ സംഭവം കുറച്ചൂടെ കളറാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top