27 April Saturday

പാതിയിൽ കൊഴിഞ്ഞ പർപ്പിൾ പൂവ്‌

ജോൺസൺ പി വർഗീസ്‌Updated: Saturday Nov 2, 2019


ഓൾ റൈഡേഴ്സ് ആർ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ്...!

ഈ പ്രതിജ്ഞയുമായി  മലയിടുക്കുകളും രാജവീഥികളും പിന്നിട്ട്‌ മോട്ടോർസൈക്കിളിന്റെ റൈഡിങ് സീറ്റിന് മുകളിൽ അനിർവചനീയ സുഖം കണ്ടെത്തുന്ന എല്ലാവർക്കും ഒക്‌ടോബർ 24ന്‌ കണ്ണുനിറഞ്ഞിട്ടുണ്ടാകും. സ്‌റ്റാർട്ട്‌ ചെയ്‌ത പർപ്പിൾ നിറമുള്ള ബിഎംഡബ്ല്യു എസ്‌ 1000 ബൈക്കിന്റെ താളത്തിനൊപ്പം യാത്രകൾക്കായ്‌ ഹൃദയം തുടിച്ച എലീനയുടെ യാത്ര പാതിവഴിയിൽ അവസാനിച്ചിട്ട്‌ ദിവസങ്ങൾ മാത്രം. അതിസുന്ദരിയായ റൈഡർ മോഡലായ  എലേന പ്രിയപ്പെട്ട ബൈക്കിനെയും ആരാധകരെയും തനിച്ചാക്കിയാണ്‌ യാത്രയായത്‌.

വടക്കൻ ഉക്രേയിനിന്റെ തലസ്ഥാനമായ കീനിലാണ്  'എലേന കുഴാവിനി' എന്ന സുന്ദരിറൈഡർ അപകടത്തിൽപ്പെടുന്നത്. തന്റെ ബിഎംഡബ്ല്യൂ ബൈക്കിൽ പോകുകയായിരുന്ന എലേനെയെ ദിശാസൂചികയില്ലാതെ വന്ന ഒരു ഫോക്സ് വഗൻ ഡ്രൈവർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എലേനയുടെ സുഹൃത്തുക്കളെത്തി ആംബുലൻസിൽ കയറ്റുന്നതുവരെ  ആ കൈകളിൽ ജീവൻ അവശേഷിക്കുന്നുണ്ടായിരുന്നു.


 

ഇൻസ്റ്റഗ്രാമിൽ പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള എലീനയുടെ മരണം സമൂഹമാധ്യമങ്ങളെ 2019 ഒക്‌ടോബർ 24ന്‌ അക്ഷരാർഥത്തിൽ മരണവീടാക്കി . എല്ലാ റൈഡിങ് ഗീയറുകളും ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ മാത്രമായിരുന്നു എലേനയുടെ യാത്രകൾ. ലോകമെമ്പാടുമുള്ള ആരാധകവൃന്ദത്തെ തന്റെ ബെൻസ്‌ ബൈക്കിന്റെ  ചുറ്റും കറക്കിയവളായിരുന്നു നാൽപ്പത്തൊന്നുകാരിയായ റഷ്യൻ മോട്ടോബ്ലോഗർ എലേന. എലീനയുടെ പ്രസിദ്ധമായ ചിത്രങ്ങൾ പിൻപറ്റി പല സ്‌ത്രീ/ പുരുഷ റൈഡർമാരും എലീന ചാലഞ്ച്‌ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ചിത്രം പോസ്‌റ്റ്‌ ചെയ്യുന്നു.  ആംബുലൻസിൽ ആശുപത്രിയിലേക്ക്‌ പോകുമ്പോഴും ജീവന്റെ തുടിപ്പ്‌ അവശേഷിക്കുന്നുണ്ടായിരുന്നു, ഇനിയും തന്റെ പ്രിയപ്പെട്ട സ്‌പോർട്‌സ്‌ ബൈക്കിന്റെ ഹാൻഡിൾ ബാർ പിടിക്കണമെന്ന അവസാന തുടിപ്പ്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും എലേന  മരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top