26 April Friday

മനോഹാരിതയുടെ മടിത്തട്ടായി കാറ്റൂതിമേട്

വെബ് ഡെസ്‌ക്‌Updated: Wednesday May 8, 2019
രാജാക്കാട്> വറ്റാത്തകുളവും നിലയ‌്ക്കാത്ത കാറ്റുമുള്ള പ്രകൃതി മനോഹാരിതയുടെ മടിത്തട്ടായ കാറ്റൂതിമേട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു. സമുദ്രനിരപ്പിൽനിന്നും മൂവായിരം അടി ഉയരത്തിലാണ് സേനാപതി പഞ്ചായത്തിലെ കാറ്റൂതിമേട് മലനിര. ഒരിക്കലും വറ്റാത്ത കുളത്തിൽ പൂവിട്ടുനിൽക്കുന്ന ആമ്പൽപൂക്കളും സഞ്ചാരികളെ ഇവിടേക്ക‌് ആകർഷിക്കുന്നു. നിരന്തരം വീശിയടിക്കുന്ന കാറ്റാണ് കാറ്റൂതിമേട് എന്ന പേര‌് ലഭിക്കാൻ കാരണം.
 
നൂറ്റാണ്ടുകൾക്ക് മുമ്പ് കാറ്റൂതി താ‌ഴ‌്‌വരയിലെ മുതുവാൻ സമുദായത്തിൽപെട്ട ആദിവാസികൾ മലമുകളിലെ കുളക്കരയിൽ കണ്ണിമാരമ്മൻ കറുപ്പ് സ്വാമിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചതോടെ കാറ്റൂതിമേടിന്റെ കാവൽ ദൈവമായി മാറി കറുപ്പ് സ്വാമി. പ്രകൃതിയുടെ തനതായ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന കാറ്റൂതി മേട്ടിലേക്ക‌് സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പോരായ്മയായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
 
ശാന്തൻപാറ, സേനാപതി റോഡിലെ പള്ളിക്കുന്ന് കവലയിൽനിന്നുമാണ് കാറ്റൂതിമേട്ടിലേക്ക് തിരിയുന്നത്. ഇവിടെനിന്ന് നാല‌് കിലോമീറ്ററോളം വൻമരങ്ങൾ തണൽവിരിച്ച പാതയിലൂടെ സഞ്ചരിച്ചാൽ കാറ്റൂതി മേട്ടിലെത്താം. ചതുരംഗപ്പാറ, രാമക്കൽമേട്, സൂര്യനെല്ലി, ചിന്നക്കനാൽ, ദേവികുളം, ഗ്യാപ്റോഡ് തുടങ്ങിയ പ്രദേശങ്ങൾ എല്ലാം ഇവിടെനിന്നുള്ള വിദൂര കാഴ്ചകളാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top