27 April Saturday

മൂന്നാര്‍ ശൈത്യത്തിലേക്ക്; വെള്ളപ്പരവതാനിയില്‍ തോട്ടങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2016

മൂന്നാര്‍ > മൂന്നാറില്‍ തണുപ്പ് തുടങ്ങി. കഴിഞ്ഞ മൂന്നു ദിവസമായി തണുപ്പിന്റെ കാഠിന്യമേറി. മൂന്നാറിനു സമീപം കന്നിമല, പെരിയവരൈ, നല്ലതണ്ണി തുടങ്ങിയ എസ്റ്റേറ്റുകളില്‍ കുറഞ്ഞ താപനില 9 ഡിഗ്രി രേഖപ്പെടുത്തി.

മൂന്നാറിലെ പ്രധാന വിനോദസഞ്ചാര മേഖലയായ ലാക്കാട് ഗ്യാപ്പിലും അതിശൈത്യം അനുഭവപ്പെടുന്നു. ഡിസംബര്‍ ആരംഭത്തോടെയാണ് മൂന്നാറില്‍ ശൈത്യം ആരംഭിക്കുന്നത്. തമിഴ്നാട്ടിലുണ്ടായ ചുഴലിക്കാറ്റിന്റെ പ്രതിഫലനം മൂലം മൂന്നാറില്‍ മഴ പെയ്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി കുറഞ്ഞ താപനില 15 ഡിഗ്രിയിലെത്തി. കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷനില്‍ തേയിലത്തോട്ടത്തിനു മുകളില്‍ വെള്ളപ്പരവതാനി വിരിച്ച് മഞ്ഞണിഞ്ഞ നിലയിലാണ്. ഈ കാഴ്ച ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകര്‍ ഇവിടെയെത്തുന്നു.

ഒരാഴ്ച മുമ്പ് എറ്റവും കുറഞ്ഞ താപനില നാല് രേഖപ്പെടുത്തിയിരുന്നു. തണുപ്പ് തുടരുന്ന സാഹചര്യത്തില്‍ താപനില ഇനിയും താഴാനാണ് സാധ്യത. രണ്ട് വര്‍ഷം മുമ്പ് തണുപ്പ് മൈനസ് നാല് ഡിഗ്രി വരെയെത്തിയിരുന്നു. തണുപ്പ് ആസ്വദിക്കാന്‍ വിദേശത്ത് നിന്നും നിരവധി ടൂറിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷങ്ങളിലെത്തിയത്. എന്നാല്‍ ഇക്കുറി നോട്ട് അസാധുവാക്കിയതു മൂലമുണ്ടായ പ്രതിസന്ധി ടൂറിസ്റ്റുകളുടെ വരവില്‍ ഗണ്യമായ കുറവുണ്ടാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top