26 April Friday

‘ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം’ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 2, 2022

തിരുവനന്തപുരം> വിവാഹവാർഷിക ദിനത്തിൽ ഭാര്യക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ചു. ‘ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം’ എന്ന് എഴുതി ഇൻറ്റഗ്രാമിലാണ് ചിത്രം പങ്കുവെച്ചത്.

1979 സെപ്റ്റംബര്‍ 2-ാം തിയതിയായിരുന്നു പിണറായി വിജയനും ടി. കമലയും വിവാഹിതരായത്. തലശ്ശേരി ടൗൺഹാളിലായിരുന്നു വിവാഹം. അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ പേരിലാണ് ക്ഷണക്കത്ത് അച്ചടി]ച്ചിരുന്നത്.

വിവഹസമയത്ത് പിണറായി വിജയൻ സിപിഐ എം കണ്ണുർ ജില്ലാ സെക്ര]ട്ടറിയറ്റ് അംഗവും കുത്തുപറമ്പ് എംഎൽഎയുമായിരുന്നു. തലശ്ശേരി സെൻറ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായിരുന്നു കമല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top