26 April Friday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Aug 29, 2021

പുഴുവിൽ മമ്മൂട്ടിയും പാർവതിയും

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായ പുഴു നവാഗതയായ റത്തീന സംവിധാനം ചെയ്യുന്നു. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ്  സഹനിർമാണവും വിതരണവും.  കഥ: ഹർഷാദ്. തിരക്കഥ: ഹർഷാദ്‌, ഷറഫ്, സുഹാസ്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ  എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. സംഗീതം - ജേക്‌സ്‌ ബിജോയ്‌.

പന്ത്രണ്ട്

ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പന്ത്രണ്ടി’ൽ വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹൻ,  സോഹൻ സീനുലാൽ,  ശ്രിന്ദ, വീണ നായർ തുടങ്ങിയവർ അഭിനയിക്കുന്നു.  ഗാനരചന: ബി കെ ഹരിനാരായണന്‍, ജോപോൾ. സംഗീതം:  അൽഫോൺസ് ജോസഫ്.

സൈലന്റ്‌ വിറ്റ്നസ്

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇൻവെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ്‌ വിറ്റ്നസ്' സെപ്‌തംബറിൽ റിലീസ്‌ ചെയ്യും. തിരക്കഥ: അനിൽ കാരക്കുളം, അഡ്വ. എം കെ റോയി. മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായർ, ബാലാജി ശർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം:- ഷമേജ് ശ്രീധർ.

3 ഡേയ്സ്

വാമാ എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ സാക്കിർ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 3 ഡേയ്സിൽ മൻസൂർ മുഹമ്മദ്, ഗഫൂർ കൊടുവള്ളി, സാക്കിൽ അലി, നീന കുറുപ്പ്, കനകലത, വിജയൻ കാരന്തൂർ എന്നിവർ അഭിനയിക്കുന്നു. സംഗീതം:- സാന്റി, വരുൺ വിശ്വനാഥൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top