26 April Friday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Aug 28, 2022

ഒറ്റ് സെപ്തംബർ 2ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ‘ഒറ്റ് ’ സെപ്തംബർ രണ്ടിന് റിലീസ് ചെയ്യും. തമിഴിൽ രണ്ടകം എന്ന പേരിലാണ് എത്തുക. സംവിധാനം: ടി പി ഫെല്ലിനി. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് നിർമാണം.

ജാക്കി ഷ്റോഫ്, ഈഷ റെബ്ബയുമാണ്‌ മറ്റു പ്രധാന താരങ്ങൾ. തിരക്കഥ: എസ് സഞ്ജീവ്‌. ഗാനരചന: വിനായക് ശശികുമാർ. സംഗീതം: അരുൾരാജ് കെന്നഡി. ഛായാഗ്രഹണം: ഗൗതം ശങ്കർ. എഡിറ്റിങ്: അപ്പു എൻ ഭട്ടതിരി.

പാൽതു ജാൻവർ 2ന്

ബേസിൽ ജോസഫിൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പാൽതു ജാൻവർ ഓണം റിലീസായി സെപ്തംബർ രണ്ടിന്‌ തിയറ്ററുകളിൽ എത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ സംഗീത് പി രാജനാണ്‌. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഛായാഗ്രഹണം: രണദിവെ.  സംഗീതം: ജസ്റ്റിൻ വർഗീസ്. എഡിറ്റിങ്‌:  കിരൺ ദാസ്.

ചോരൻ

പ്രവീൺ റാണ, രമ്യ പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്റോ അന്തിക്കാട് സംവിധാനംചെയ്യുന്ന "ചോരൻ"ഓണത്തിന് പ്രദർശനത്തിന്‌ എത്തും.  സിനോജ് വര്‍ഗീസ്,വിനീത് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ എം  നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു. സ്റ്റാന്‍ലി ആന്റണി കഥ തിരക്കഥ സംഭാഷണം.

ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962

ഉർവശി, ഇന്ദ്രന്‍സ്, സനുഷ, സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘ജലധാര പമ്പ്സെറ്റ് - സിൻ സ്‌  1962'. വിജയരാഘവൻ, ജോണി ആന്റണി, ടി ജി രവി, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കലാഭവൻ ഹനീഫ്, സജിൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്റാണ്‌  നിര്‍മാണം.  ഛായാഗ്രഹണം സജിത് പുരുഷോത്തമൻ. തിരക്കഥ, സംഭാഷണം- ആശിഷ് ചിന്നപ്പ, പ്രജിന്‍ എം പി. കഥ- സാനു കെ ചന്ദ്രന്‍. സംഗീതം  ബി ജി എം- കൈലാസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top