26 April Friday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2022

കൊത്ത് 16ന് തിയറ്ററിൽ

സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് അലിയും റോഷൻ മാത്യുവും നായകനാകുന്ന കൊത്ത് 16ന് തിയറ്ററുകളിൽ എത്തും. ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ്  നിർമിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്, വിജിലേഷ് , അതുൽ, ശ്രീലക്ഷ്മി, ശ്രീജിത് രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം:- പ്രശാന്ത് രവീന്ദ്രൻ. 
കഥ: ഹേമന്ത് കുമാർ. സംഗീത സംവിധായകൻ: കൈലാസ് മേനോൻ.
 

കാർത്തികേയ 2

കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ -2 സെപ്തംബർ 23ന് കേരളത്തിൽ റിലീസ് ചെയ്യും.  ഇ 4 എന്റർടെയ്‌ൻമെന്റ്സാണ്‌  പ്രദർശനത്തിന്‌ എത്തിക്കുന്നത്‌.  കാർത്തികേയായി നിഖിൽ സിദ്ധാർഥ് എത്തുന്ന ചിത്രത്തിൽ മലയാളി താരം അനുപമ പരമേശ്വരൻ, മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധാനം: -ചന്തു മുണ്ടേടി.  സംഗീതം: കാലഭൈരവ. ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി.
 

വരുന്നു ‘ബുള്ളറ്റ്‌ ഡയറീസ്‌’

സന്തോഷ്‌ മണ്ടൂർ തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ബുള്ളറ്റ്‌ ഡയറീസ്‌ ’പൂർത്തിയായി. ബൈക്ക്‌ പ്രേമിയായ രാജു ജോസഫ്‌ എന്ന നായക പാത്രത്തെ അവതരിപ്പിക്കുന്നത്‌ ധ്യാൻ ശ്രീനിവാസനാണ്‌. നായിക പ്രയാഗ്‌ മാർട്ടിൻ. രൺജി പണിക്കർ, ജോണി ആന്റണി, സുധീർ കരമന, സന്തോഷ്‌ കീഴാറ്റൂർ, അൽത്താഫ്‌ സലീം, കോട്ടയം പ്രദീപ്‌, ശ്രീകാന്ത്‌ മുരളി, ശാലു റഹീം, ശ്രീലക്ഷ്‌മി, സേതുലക്ഷ്‌മി, നിഷ സാരംഗ്‌ എന്നിവരാണ്‌ പ്രധാന താരങ്ങൾ. കൈതപ്രം ദാമോദരനും റഫീഖ്‌ അഹമ്മദുമാണ്‌ ഗാനരചന. സംഗീതം: ഷാൻ റഹ്മാൻ. ഫൈസൽ അലി ഛായാഗ്രഹണം.
 

"വെന്ത് തണിന്തത് കാട്’ 15ന്

 ഗൗതം മേനോൻ - ചിമ്പു ചിത്രം "വെന്ത് തണിന്തത് കാട്’ 15നു തിയറ്ററുകളിൽ.  മലയാളി താരങ്ങളായ നീരജ് മാധവ്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. രാധിക ശരത്കുമാറും താരനിരയിലുണ്ട്.
ജയമോഹന്റേതാണ് തിരക്കഥ. സംഗീതം: എ ആർ റഹ്മാൻ. ക്യാമറ: സിദ്ധാർഥ നൂനി. 
 

വരാലിന്റെ ടീസർ പുറത്തുവിട്ടു

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വരാലിന്റെ ടീസർ പുറത്തുവിട്ടു. ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ താരങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽനിന്നാണ് ടീസർ റിലീസ് ചെയ്തത്.  ഒക്ടോബർ 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. കണ്ണനാണ് ചിത്രം സംവിധാനം. തിരക്കഥ: അനൂപ് മേനോൻ. സണ്ണി വെയ്‌ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.  സംഗീത സംവിധാനം: ഗോപി സുന്ദർ. ഛായാഗ്രഹണം:  രവി ചന്ദ്രൻ. 
 

‘ഉൾക്കാഴ്ച’തിയറ്ററിൽ 

 
മാസ്റ്റർ വിഷ്ണുഹരിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രാജേഷ് രാജ് സംവിധാനം ചെയ്യുന്ന "ഉൾക്കാഴ്ച’ തിയറ്ററിൽ. നെൽസൺ, സന്തോഷ് കീഴാറ്റൂർ, മനുരാജ്, നാരായണൻകുട്ടി, വിജയ് ശങ്കർ, ബിനീഷ് ഭാസി, കോട്ടയം പുരുഷൻ, അഞ്ജലി നായർ, കുളപ്പുള്ളി ലീല, സീമ ജി നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം: നജീംഷാ, പ്രശാന്ത് മാധവൻ. തിരക്കഥ: രൂപേഷ് കല്ലിംഗൽ, ബിജോയ് ബാഹുലേയൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top