26 April Friday

ബാങ്കിൽ പോകുംമുമ്പ്‌ ശ്രദ്ധിക്കുക

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


തിരുവനന്തപുരം
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ബാങ്കുകളെ സമീപിക്കുന്ന ഇടപാടുകാർ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമന്ന്‌ ബാങ്ക്‌ എപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ കേരള ഘടകം അഭ്യർഥിച്ചു. ബാങ്കിനുള്ളിൽ തിരക്ക്‌ ഒഴിവാക്കണം. ബാങ്കിലേക്ക് പുറപ്പെടുന്നതിനുമുമ്പ്  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ബാങ്കിൽ വിളിച്ച്‌  അക്കൗണ്ടിൽ പണം എത്തിയെന്ന്‌ ഉറപ്പാക്കണം
  • പ്രായമായ ആളുകൾ പോകുന്നത് കഴിയുന്നതും നിയന്ത്രിക്കണം.  രോഗമുള്ളവർ പോകരുത്‌.
  • എടിഎം സൗകര്യമുള്ളവർ അത് പരമാവധി ഉപയോഗിക്കണം
  • പണത്തിന്‌ അത്യാവശ്യമുള്ളപ്പോൾമാത്രം ബാങ്കിൽ പോകുക എന്ന ഉറച്ച തീരുമാനമെടുക്കുക
  • ആനുകൂല്യങ്ങൾ അക്കൗണ്ടിൽനിന്ന്‌ പിൻവലിച്ചില്ലെങ്കിൽ നഷ്ടമാകില്ല
  • ശാഖകളിലും എടിഎം കൗണ്ടറുകളിലും പ്രവേശിക്കുന്നതിനുമുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക
  • ശാഖയ്ക്കുള്ളിൽ ഒരുസമയത്ത് മൂന്നോ നാലോ ആളുകളിൽ കൂടുതൽ പ്രവേശിക്കരുത്‌.|
  • സാമൂഹ്യ അകലം കൃത്യമായി പാലിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top