26 April Friday

അവിടെയും കാർബൺ ഡൈഓക്‌സൈഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 28, 2022

ജയിംസ്‌ വെബ്‌ ടെലിസ്‌കോപ് അത്ഭുതങ്ങളുടെ കാണാപ്പുറങ്ങളിലേക്ക്‌ ദൃഷ്ടി പായിക്കുകയാണ്‌. ഏറ്റവുമൊടുവിൽ 700 പ്രകാശവർഷം അകലെയുള്ള ഒരു ഗ്രഹത്തിൽ കാർബൺ ഡൈഓക്‌സൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നു ജയിംസ്‌. ഭൂമിക്കു സമാനമായ അന്യഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള അന്വേഷണമധ്യേയുള്ള കണ്ടെത്തൽ. വാതകഗ്രഹമായ WASP-39 b യുടെ അന്തരീക്ഷത്തിലാണ്‌ കാർബൺഡൈ ഓക്‌സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്‌.  1000 ഡിഗ്രി സെൽഷ്യസോളം താപനിലയുള്ള ഗ്രഹമാണ്‌ ഇതെന്ന്‌ ഓർക്കണം. വ്യാഴത്തിന്റെ ഏകദേശം നാലിലൊന്ന് പിണ്ഡവും  1.3 മടങ്ങ് വ്യാസവുമുണ്ട്‌.  സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുകയാണ്‌ ഈ ചൂടുള്ള വാതകഭീമൻ.

2011ൽ കണ്ടെത്തിയ ഈ ഗ്രഹത്തിൽ ജലബാഷ്പവും സോഡിയവും പൊട്ടാസ്യവും ഉണ്ടെന്ന്‌ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ കണ്ടെത്തൽ ജീവന്റെ സാന്നിധ്യമടക്കമുള്ള  പഠനങ്ങളിലേക്ക്‌ വഴിതുറക്കുമെന്ന്‌ ഉറപ്പ്‌. ജയിംസ്‌ ടെലിസ്കോപ്പിലെ നിയർ ഇൻഫ്രാറെഡ് സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് ഗ്രഹത്തെ നിരീക്ഷിച്ചത്‌.

സൗരയൂഥത്തിലെ വാതകഭീമനായ വ്യാഴത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രങ്ങളും അടുത്തിടെ ജയിംസ്‌ വെബ്‌ എടുത്തിരുന്നു. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ അമൽത്തിയ, അഡ്രസ്‌റ്റിയ എന്നിവയും  വലയങ്ങൾ,  കൊടുങ്കാറ്റുകൾ, അറോറകൾ തുടങ്ങിയവയുമെല്ലാം വ്യക്തമായി ചിത്രങ്ങളിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top