27 April Saturday

വിഭജനതന്ത്രം ; ബംഗാളിനേറ്റ മുറിവ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടതോടെ വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രം ബ്രിട്ടീഷുകാർ പരീക്ഷിച്ചു തുടങ്ങി. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലുതും ജന​സം​ഖ്യ കൂ​ടിയ പ്ര​വി​ശ്യ​യു​മാ​യി​രു​ന്ന ബം​ഗാളിനെ വിഭജിക്കാനായിരുന്നു ആദ്യ നീക്കം. ഭ​ര​ണം സുഗ​മ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാനെന്നായിരുന്നു ഭാഷ്യം. 1904 ജനുവരിയിൽ വിഭജനം ഔദ്യോഗികമായി വിളംബരംചെയ്‌തു. ബം​ഗാ​ൾ അങ്ങനെ കി​ഴക്കൻ ബം​ഗാളും പ​ടി​ഞ്ഞാ​റൻ ബം​ഗാളുമായി. ഇ​ന്ന​ത്തെ പശ്ചിമബം​ഗാൾ, ബിഹാർ, ഒ​ഡി​ഷ എ​ന്നിവ ഉൾപ്പെട്ടതാ​യി​രു​ന്നു പ​ടി​ഞ്ഞാ​റൻ ബംഗാൾ. ഇ​പ്പോ​ഴ​ത്തെ അ​സം, ബം​ഗ്ലാ​ദേ​ശ് തുടങ്ങിയവ കി​ഴ​ക്കൻ ബം​ഗാളിലും. വിഭജനകാലത്തെ ജനസംഖ്യ 7.85 കോടി. 1905 ഒ​ക്ടോ​ബർ 16​ന് വി​ഭജനം നി​ല​വിൽ വ​ന്നു.

ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തെ മതധ്രുവീകരണത്തിലൂടെ ദുർബലമാക്കുകയെന്ന ഗൂ​ഢ​ത​ന്ത്രം ഇ​തി​നു പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. ബി​പിൻ ച​ന്ദ്ര​പാൽ, സു​രേ​ന്ദ്ര​നാഥ ബാ​നർ​ജി, അ​ര​ബി​ന്ദ്ഘോ​ഷ് എ​ന്നി​വരുടെ നേതൃത്വത്തിൽ ജനങ്ങൾ പ്ര​ക്ഷോ​ഭത്തിനിറങ്ങി. 1905 ആ​ഗ​സ്ത്‌ ഏഴിന് കൽ​ക്ക​ട്ട ടൗൺ ഹാ​ളിൽ വൻ സ​മ്മേ​ള​ന​ത്തോ​ടെ ബം​ഗാൾവി​ഭ​ജനവി​രു​ദ്ധ പ്ര​ക്ഷോ​ഭത്തിന്‌ തുടക്കമിട്ടു. സ്വ​ദേ​ശി​ പ്ര​സ്ഥാ​ന​ത്തിന്റെ തുടക്കവും ഈ പ്രക്ഷോഭത്തിലായിരുന്നു.

പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ലാ​ലാ ല​ജ്പ​ത് റാ​യി​യെ നാ​ടു​ക​ടത്തി, ബാല ഗംഗാധര തി​ല​കി​നെ ബർ​മ​യി​ലെ ജ​യി​ലി​ല​ട​ച്ചു. അ​മർ സോ​ണാർ ബം​ഗ്ല ടാ​ഗോർ ഗീതം ആ​ല​പി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങൾ കൊൽ​ക്ക​ത്ത തെ​രു​വി​ലൂ​ടെ നീ​ങ്ങി. പി​ന്നീ​ട​ത് ബംഗ്ലാ​ദേ​ശി​ന്റെ ദേ​ശീയ ഗാ​ന​മാ​യി. പ്രക്ഷോഭഫലമായി ബംഗാളിനെ 1911-ൽ വീണ്ടും സംയോജിപ്പിച്ചു. മതാടിസ്ഥാനത്തിലുള്ള വിഭജനത്തിനു പകരം ഭാഷാടിസ്ഥാനത്തിലാക്കി വിഭജനം. ഹിന്ദി, ഒറിയ, ആസാമീസ് മേഖലകൾ പ്രത്യേക ഭരണപ്രദേശങ്ങളായി. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽനിന്ന്‌ ഡൽഹിയിലേക്ക്‌ മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top