27 April Saturday

ലോകത്ത് കോവിഡ് കുറയുന്നു : ലോകാരോ​ഗ്യ സംഘടന

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021


ജനീവ
ആ​ഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുറയുന്നത് തുടരുന്നതായി ലോകാരോ​ഗ്യ സംഘടന. സെപ്തംബര്‍ -20  മുതല്‍ 26 വരെ  33 ലക്ഷത്തിലധികം പുതിയ രോ​ഗികളും 55,000  മരണവും ലോകത്താകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിലും മരണത്തിലും 10 ശതമാനം കുറവുണ്ടായി.

പ്രതിവാര കേസുകളിൽ ഏറ്റവും വലിയ കുറവ് റിപ്പോർട്ട് ചെയ്തത് കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലാണ് (17 ശതമാനം). പടിഞ്ഞാറൻ പസഫിക് മേഖലയിൽ 15 ശതമാനവും അമേരിക്കയുടെ മേഖലയില്‍ 14 ശതമാനവും ആഫ്രിക്കൻ മേഖലയില്‍ 12 ശതമാനവും തെക്കുകിഴക്കൻ ഏഷ്യ മേഖലയില്‍ 10 ശതമാനവും കുറവുണ്ടായി.  അതേസമയം, യൂറോപ്യൻ മേഖലയിലെ പ്രതിവാര കേസുകൾ മുമ്പത്തെ ആഴ്ചയിലേതിന് സമാനമായിരുന്നു. മരണനിരക്ക് യൂറോപ്യൻ, ആഫ്രിക്കൻ മേഖലകളിലൊഴികെ എല്ലാ പ്രദേശത്തും 15 ശതമാനത്തിലധികം കുറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top