08 May Wednesday

ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ പുതിയ 2 അംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jan 5, 2023


ഐക്യരാഷ്ട്ര കേന്ദ്രം
ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ അംഗങ്ങളായി ഇക്വഡോർ, ജപ്പാൻ, മാൾട്ട, മൊസാംബിക്‌, സ്വിറ്റ്‌സർലൻഡ്‌ എന്നീ രാജ്യങ്ങൾ. എതിരില്ലാതെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.
രണ്ടുവർഷമാണ്‌ കാലാവധി. മൊസാംബിക്‌, സ്വിറ്റ്‌സർലൻഡ്‌ എന്നീ രാജ്യങ്ങൾക്ക്‌ രക്ഷാസമിതിയിൽ ഇത്‌ ആദ്യ ഊഴമാണ്‌.  ജപ്പാൻ പന്ത്രണ്ടാം തവണയാണ്‌ സമിതിയിൽ അംഗമാകുന്നത്‌. ഡിസംബർ 31ന്‌ കാലാവധി അവസാനിച്ച ഇന്ത്യ, അയർലൻഡ്‌, കെനിയ, മെക്സിക്കോ നോർവേ എന്നീ രാജ്യങ്ങൾക്കു പകരമായാണ്‌ പുതിയ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്‌. ചൈന, ഫ്രാൻസ്‌, റഷ്യ, യുകെ, അമേരിക്ക എന്നിവയാണ്‌ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top