27 April Saturday

200 കോടി പേര്‍ക്ക് ആവശ്യത്തിന് ഭക്ഷണമില്ല; ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും വലിച്ചെറിയപ്പെടുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

videograbbed image

ഐക്യരാഷ്ട്ര കേന്ദ്രം > ലോകത്ത് പട്ടിണി ഇല്ലാതാക്കനുള്ള ശ്രമം ശക്തമാക്കുമെന്ന് യുഎന്‍ ഭക്ഷ്യ ഉച്ചകോടി. പൊതുസഭാ വാര്‍ഷിക സമ്മേളനത്തിന്റെ ഭാ​ഗമായി വെള്ളിയാഴ്ചയാണ് ഉച്ചകോടി നടന്നത്.  ലോകമെമ്പാടും 200 കേടിയിലധികം ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നിരിക്കെ 200 കോടിയിലധികം ആളുകള്‍ അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണെന്നും,  ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും വലിച്ചെറിയപ്പെടുകയാണെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടുന്നു.

പൊതുസഭാ വാര്‍ഷിക സമ്മേളനത്തിന്റെ ഭാ​ഗമായുള്ള ഉന്നതതല പൊതുചര്‍ച്ച തുടരുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വെള്ളിയാഴ്ച മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ സഭയെ അഭിസംബോധന ചെയ്തു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ദേഹം സഭയില്‍ ഉന്നയിച്ചു. ശനിയാഴ്ച വെകിട്ടോടെ  പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top