26 April Friday

ട്രംപ്‌ സർക്കാരിന്റെ അവസാന ആയുധവിൽപനകൾ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021


വാഷിങ്‌ടൺ
ഡോണൾഡ്‌ ട്രംപ്‌ സർക്കാരിന്റെ അവസാനകാലത്ത്‌ അംഗീകരിച്ച വിദേശ ആയുധ കച്ചവടങ്ങൾ നടപ്പാക്കുന്നത്‌ ബൈഡൻ സർക്കാർ തടഞ്ഞു. ആയിരക്കണക്കിന്‌ കോടി ഡോളറിന്റെ അമേരിക്കൻ ആയുധ വിൽപനയാണ്‌ പുനഃപരിശോധനയ്‌ക്കായി തടഞ്ഞത്‌.

യുഎഇയ്‌ക്ക്‌ 50 എഫ്‌35 സ്‌റ്റെൽത്ത്‌ ഫൈറ്റർ യുദ്ധവിമാനങ്ങൾ വിൽക്കുന്നതും തടഞ്ഞവയിൽ ഉൾപ്പെടും. 2300 കോടി ഡോളറിന്റേതാണ്‌ കരാർ. വിൽപന നടന്നാൽ മധ്യപൗരസ്‌ത്യ ദേശത്ത്‌ ഇസ്രയേൽ കഴിഞ്ഞാൽ അമേരിക്കയിൽനിന്ന്‌ ഇത്‌ ലഭിക്കുന്ന ആദ്യ രാജ്യമാവും യുഎഇ. ഇസ്രയേലുമായി യുഎഇ നയതന്ത്രബന്ധം സ്ഥാപിച്ചതിന്‌ പ്രത്യുപകാരമായി ഈ ഇടപാടിന്‌ അംഗീകാരം നൽകിയത്‌ ട്രംപ്‌ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷമാണ്‌. സൗദി അറേബ്യ അടക്കം മറ്റ്‌ ഗൾഫ്‌ രാഷ്യങ്ങൾക്ക്‌ ട്രംപ്‌ സർക്കാർ അംഗീകരിച്ച ആയുധ വിൽപനകളെയും ഡെമോക്രാറ്റുകൾ എതിർത്തിരുന്നു. അവയിൽ ചിലതും തടഞ്ഞവയിൽ ഉൾപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top