26 April Friday

ലോകത്തിലെ പ്രായമേറിയ ഇരട്ടകൾ ജപ്പാനിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

കൗമെ കൊഡമയും ഉമെനോ സുമിയമയും


ടോക്യോ> ജപ്പാനിലെ 107 വയസ്സും 303 ദിവസവും പ്രായമായ സഹോദരിമാർ ലോകത്തിലെ പ്രായമേറിയ ഇരട്ടകൾ. 1913 നവംബർ അഞ്ചിന്‌ ജനിച്ച ഉമെനോ സുമിയമയ്ക്കും കൗമെ  കൊഡമയ്ക്കുമാണ്‌ അംഗീകാരം.

ജപ്പാനിലെ ‘മുതിർന്നവരെ ആദരിക്കൽ ദിന’ത്തിൽത്തന്നെയാണ്‌ ഗിന്നസ്‌ വേൾഡ്‌ റെക്കോർഡ്‌സിന്റെ പ്രഖ്യാപനം. ലോകത്തിലെ പ്രായമേറിയ ഇരട്ടകൾ എന്ന സർട്ടിഫിക്കറ്റും കൈമാറി.

ഷൊഡോഷിമയിൽ ജനിച്ച ഇവർ മാസാദ്യംതന്നെ ജപ്പാനിലെ  തന്നെ കിൻ നരിത–- ജിൻ കാനീ സഹോദരിമാരുടെ 107 വർഷവും 175 ദിവസവും എന്ന റെക്കോഡ്‌ തിരുത്തിയിരുന്നു. നിലവിൽ ഇരുവരും താമസിക്കുന്ന വ്യത്യസ്ത വയോജനകേന്ദ്രങ്ങളിലേക്കാണ്‌ ഗിന്നസ്‌ വേൾഡ്‌ റെക്കോഡ്‌സ്‌ അധികൃതർ സർട്ടിഫിക്കറ്റുകൾ അയച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top