26 April Friday

താടിവടിക്കാനും താലിബാന്റെ വിലക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021


കാബൂള്‍
അഫ്​ഗാനിസ്ഥാനില്‍  ക്ലീന്‍ഷേവ് ചെയ്യുന്നതും താടി പറ്റെവെട്ടുന്നതും നിരോധിച്ചുകൊണ്ട് ബാര്‍ബര്‍മാര്‍ക്ക് താലിബാന്റെ നിര്‍ദേശം. വിവിധ രീതികളില്‍ മുടിവെട്ടുന്നതിനും വിലക്കുണ്ട്.  മുടിയും താടിയും വെട്ടുന്നതിന് ബാര്‍ബര്‍മാര്‍ ചില നിര്‍ദേശം പാലിക്കണമെന്ന നോട്ടീസ് തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലെ സലൂണുകളിൽ പതിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ ചില ബാര്‍ബര്‍മാര്‍ക്കും നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. സ്ഥാപനങ്ങളില്‍ പാട്ടുകേള്‍പ്പിക്കാന്‍ പാടില്ല.

നിയന്ത്രണങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും നിയമം ലംഖിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും താലിബാന്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top